National
നിയമലംഘന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നിര്‍ദേശിച്ച് യു പി സര്‍ക്കാര്‍
ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ചു
ലക്‌നൗ | നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഭാഷകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ജില്ലാ ജഡ്ജിമാരോടും നിര്‍ദേശിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ഈ ഉത്തരവിനെതിരെ സംസ്ഥാന ബാര്‍ കൗണ്‍സിലും കാണ്‍പൂര്‍ ബാര്‍ അസ്സോസിയേഷനും ജില്ലാ മജിസ്‌ട്രേറ്റിന് മെമ്മോറാണ്ടം നല്‍കി.
ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ചു. ഇത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരേ അഭിഭാഷകര്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് യു പി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അങ്കജ് മിശ്ര പറഞ്ഞു.
---- facebook comment plugin here -----