National
വഖഫ് നിയമ ഭേദഗതിക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചു; 300 പേര്‍ക്ക് നോട്ടീസ് അയച്ച് യു പി പോലീസ്
ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതിക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ നോട്ടീസ് അയച്ച് യു പി പോലീസ്. യുപി മുസഫര്‍നഗറില്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്കാണ് പോലീസ് നോട്ടിസ് അയച്ചത്.കഴിഞ്ഞ ദിവസം 24 ഓളം പേര്‍ക്ക് പോലീസ് നോട്ടിസ് അയച്ചിരുന്നു. ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതുകൂടാതെ ഈ മാസം 16 ന് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ഇരു സഭകളിലും പ്രതിപക്ഷം ബില്ലിനെതിരെ നിലകൊണ്ടിരുന്നു 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്സഭയില്‍ പാസാക്കുകയുമായിരുന്നു