Connect with us

Business

80% വരെ കിഴിവ്; വമ്പൻ ഓഫറുകൾ; വീണ്ടും വിൽപ്പനമേളകളുമായി ആമസോണും ഫ്ലിപ്കാർട്ടും

ആമസോൺ പേ വഴിയുള്ള ഡിജിറ്റൽ ട്രാൻസാക്ഷന് 40% ഓഫറും ആമസോൺ ഐസിഐസിഐ- എസ്ബിഐ ക്രെഡിറ്റ് കാർഡിന് 10% വരെ ക്യാഷ് ബാക്കും ആയിരം രൂപ കൂപ്പണും 18 മാസം വരെ നോ ക്കോസ്റ്റ് ഇഎംഐയും 50000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

Published

|

Last Updated

മുംബൈ | ഒരു മൊബൈൽ ഫോണോ അല്ലെങ്കിൽ പ്രിയപ്പെട്ട മറ്റെന്തെങ്കിലോ വാങ്ങാനായി ഓൺലൈൻ വില്പന സൈറ്റുകളിൽ ഓഫർ കാത്തിരിക്കുന്നവരാണ് നമ്മൾ പലരും. അങ്ങനെയുള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത. പ്രമുഖ ഇ കോമേഴ്സ് കമ്പനികളായ ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപ്പന മഹാമേള തുടങ്ങുന്നു.

ആമസോണിൽ 20നാണ് വിൽപ്പന തുടങ്ങുന്നത്. ആദ്യദിനം പ്രൈം മെമ്പർമാർക്കുള്ളതാണ്. വൻ വിലക്കുറവാണ് എല്ലാ ഉൽപ്പന്നങ്ങൾക്കും ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈൽ ഫോണുകൾക്കും ആക്സസറികൾക്കും 40% വരെ കിഴിവ്, ലാപ്ടോപ്പ് പോലുള്ള മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവ്, കിച്ചൻ ഹോം അപ്ലൈൻസസുകൾക്ക് മിനിമം 50 ശതമാനം കിഴിവ്, ഫാഷൻ സൗന്ദര്യ ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ കിഴിവ് എന്നിങ്ങനെയാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോൺ പേ വഴിയുള്ള ഡിജിറ്റൽ ട്രാൻസാക്ഷന് 40% ഓഫറും ആമസോൺ ഐസിഐസിഐ- എസ്ബിഐ ക്രെഡിറ്റ് കാർഡിന് 10% വരെ ക്യാഷ് ബാക്കും ആയിരം രൂപ കൂപ്പണും 18 മാസം വരെ നോ ക്കോസ്റ്റ് ഇഎംഐയും 50000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപ്പം 350ലധികം ബ്രാൻഡുകളുടെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും ഇന്നേദിവസം നടക്കും. മൊബൈൽ ഫോൺ ഉൾപ്പെടെ ഈ ദിവസം പുതുതായി വിപണിയിലെത്തും.

ഫ്ലിപ്കാർട്ടിൽ ഗോട്ട് സെയിൽ (Greatest Of All Time) എന്ന പേരിലാണ് വിൽപ്പന മേള. മേളയുടെ ഭാഗമായി ഇപ്പോൾതന്നെ പല ഉൽപ്പന്നങ്ങളും വൻ വിലകുറവിൽവിൽ വില്പന ആരംഭിച്ചു. ഓരോ ദിവസവും ഓരോ ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവ് പ്രഖ്യാപിച്ചാണ് ഫ്ലിപ്കാർട്ടിൽ വിൽപ്പന നടക്കുന്നത്. ഫ്ലിപ്കാർട്ട് പേ വഴി പ്രത്യേക വിലക്കിഴവ്, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ്, അതിന്റെ പ്രത്യേകത വില എന്നിവയെല്ലാം ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.

നിലവിൽ 19ന് വരെയുള്ള വിൽപ്പനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 80% വരെയും സ്മാർട്ട് ഗാഡ്ജറ്റുകൾക്ക് 50 മുതൽ 80% വരെയും ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്ലിപ്കാർട്ട് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 25% വരെ കിഴിവും വാഗ്ദാനം ഉണ്ട്.

Latest