Connect with us

UP Election 2022

കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണങ്ങളിലും യു പി ഒന്നാമത്: അഖിലേഷ് യാദവ്

നിയമലംഘനങ്ങളെല്ലാം ചെയ്തിട്ട് ബി ജെ പി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു

Published

|

Last Updated

ലഖ്‌നൗ | കുറ്റകൃത്യങ്ങളുടെകാര്യത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡാറ്റ കൊണ്ടുവരണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും കസ്റ്റഡി മരണങ്ങളിലുമെല്ലാം യു പി ഒന്നാം സ്ഥാനത്താണ്.

ബി ജെ പി സര്‍ക്കാറിന്റെ കാലത്തുള്ള നിയമലംഘനങ്ങളില്‍ എസ് പിയെ കുറ്റപ്പെടുത്താനാണ് ശ്രമം. കള്ളം പറഞ്ഞ് ബി ജെ പി വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു ഐ പി എസ് ഓഫീസ് ഇല്ലാതായതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ബി ജെ പി സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു.
ഹത്രാസില്‍ സംഭവിച്ചത് എങ്ങനെ മറക്കും?. പോലീസും സര്‍ക്കാറും അവിടെ എന്താണ് ചെയ്തത്. ലഖിംപൂരില്‍ എന്താണ് സംഭവിച്ചത്?. ലഖ്‌നൗവില്‍ ആപ്പിള്‍ കച്ചവടക്കാരന് എന്ത് സംഭവിച്ചു?. ആളുകള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു.

 

Latest