Kozhikode
വിദ്യാർഥികളിലെ പോസിറ്റിവുകളെ ഉയർത്തിപ്പിടിക്കുക: എസ് എസ് എഫ്
നിലവിലുള്ള നിയമങ്ങളിലെ പഴുതുകളാണ് ലഹരിയും സൈബർ ക്രൈമും പെരുകുന്നതിന് കാരണം.

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ' ഹൃദയത്തിലെ പൂവനങ്ങൾ' നേതൃ ക്യാമ്പ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ജാബിർ പി നെരോത്ത് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്| വിദ്യാർഥി സമൂഹത്തെയും കൗമാരക്കാരെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആർക്കും കഴിയില്ലെന്നും അവരിലെ നന്മകൾ ഉയർത്തിക്കാണിക്കാൻ കഴിയണമെന്നും എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഹൃദയത്തിലെ പൂവനങ്ങൾ’ നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളിലെ പഴുതുകളാണ് ലഹരിയും സൈബർ ക്രൈമും പെരുകുന്നതിന് കാരണമെന്നും പഴുതടച്ച നിയമമാണ് കാലത്തിൻ്റെ ആവശ്യം എന്നും
ക്യാമ്പ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് ശാദിൽ നൂറാനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ജാബിർ പി നെരോത്ത് ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ബാഖവി മേൽമുറി, റാഫി അഹ്സനി കാന്തപുരം വിഷയാവതരണം നടത്തി. ശുഐബ് സി വി കുണ്ടുങ്ങൽ, സയ്യിദ് ജാബിർ സഖാഫി, ആഷിഖ് സഖാഫി കാന്തപുരം, ഫായിസ് എം എം പറമ്പ് സംസാരിച്ചു. റാഷിദ് റഹ്മതാബാദ്, റാഷിദ് പുല്ലാളൂർ, റാഷിദ് ഇരിങ്ങല്ലൂർ, യാസീൻ ഫവാസ്, സലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ, ആദിൽ മുബാറക് , മൻസൂർ സഖാഫി പരപ്പൻ പൊയിൽ, അബ്ബാസ് കാന്തപുരം സംബന്ധിച്ചു.
---- facebook comment plugin here -----