Connect with us

National

പേടിഎം ആപ് വഴി യു പി ഐ സേവനങ്ങള്‍ തുടരാം

ഫാസ്ടാഗ്, പെയിമെന്റ്‌സ് ബാങ്ക് എന്നിവക്കുള്ള വിലക്ക് തുടരും.

Published

|

Last Updated

ന്യൂഡല്‍ഹി | പേടിഎം ആപ് വഴി യു പി ഐ സേവനങ്ങള്‍ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനാകാനുള്ള എന്‍ പി സി ഐ അനുമതി പേടിഎമ്മിന് ലഭിച്ചു. നാല് ബാങ്കുകളെ പങ്കാളിത്ത ബാങ്കുകളായി ചേര്‍ത്തു.

ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് നാല് പങ്കാളിത്ത ബാങ്കുകള്‍. മാര്‍ച്ച് 15 ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്ന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനായി തുടരാനുള്ള അനുമതി ലഭിച്ചതോടെ സാധാരണ നിലയില്‍ യു പി ഐ ഉപയോഗിച്ച് പേടിഎമ്മിന് പ്രവര്‍ത്തിക്കാം.

എന്നാല്‍ ഫാസ്ടാഗ്, പെയിമെന്റ്‌സ് ബാങ്ക് എന്നിവക്കുള്ള വിലക്ക് തുടരും.