Connect with us

Business

രാജ്യത്ത് യുപിഐ സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു; 20 ദിവസത്തിനിടെ മൂന്നാം തവണ

രാജ്യത്തുടനീളമുള്ള വ്യക്തികളെയും ബിസിനസ്സുകളെയും ഈ തടസ്സം ബാധിച്ചു.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) പണമിടപാട് സേവനങ്ങൾ ഇന്നും തടസ്സപ്പെട്ടു. കഴിഞ്ഞ 20 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ ഇടപാട് തടസ്സമുണ്ടാകുന്നത്. രാജ്യത്തുടനീളമുള്ള വ്യക്തികളെയും ബിസിനസ്സുകളെയും ഈ തടസ്സം ബാധിച്ചു.

ഡൗൺഡിറ്റക്ടർ റിപ്പോർട്ടുകൾ അനുസരിച്ച്, രാജ്യത്ത് പലഭാഗത്തും യുപിഐ തടസ്സപ്പെട്ടു. ഉച്ചയോടെ ഏകദേശം 1,168 പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പേ ഉപയോക്താക്കൾ 96 പ്രശ്നങ്ങളെക്കുറിച്ചും പേടിഎം ഉപയോക്താക്കൾ 23 പ്രശ്നങ്ങളെക്കുറിച്ചും പരാതിപ്പെട്ടു. ഈ തടസ്സത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അതേസമയം, പ്രശ്നം പരിഹരിക്കാൻ പ്രവർത്തിച്ചുവരികയാണെന്ന് എൻപിസിഐ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഏപ്രിൽ രണ്ടിനാണ് ഇതിന് മുമ്പ് യുപിഐ സേവനങ്ങൾ തടസ്പ്പെട്ടത്. ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുപിഐ ആപ്പുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ 52% ഉപയോക്താക്കൾക്കും പ്രശ്നങ്ങൾ നേരിട്ടു.

മാർച്ച് 26നായിരുന്നു അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു തടസ്സം. ഗൂഗിൾ പേ, പേടിഎം തുടങ്ങിയ പ്രമുഖ യുപിഐ ആപ്പുകളുടെ ഉപയോക്താക്കളെ ഇത് ബാധിച്ചു. ഡൗൺഡിറ്റക്ടറിൽ 3,000-ൽ അധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉപയോക്താക്കൾക്ക് 2-3 മണിക്കൂർ വരെ സേവനം ലഭ്യമല്ലായിരുന്നു.

Latest