Connect with us

Kerala

പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉടമകള്‍

പോലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടി.

Published

|

Last Updated

തിരുവനന്തപുരം | ഭക്ഷ്യസുരക്ഷാ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.

സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ ഉടമകള്‍ തട്ടിക്കയറുകയായിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടി.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനക്കെത്തിയത്. പരിശോധനയില്‍ ഹോട്ടലിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. ഇക്കാര്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ തട്ടിക്കയറുകയായിരുന്നു. ഹോട്ടലുടമക്കെതിരെ പരാതിയില്‍ നസ്റുദ്ദീനെതിരെ പോലീസ് കേസെടുത്തു.