Education Notification
യു പി എസ് സി: സൗജന്യ ടെസ്റ്റ് സീരീസുമായി ഹില്‍സിനായി ഐ എ എസ് അക്കാദമി
നാലുമാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ്, ഓഫ്‌ലൈനായാണ് നല്‍കുന്നത്.
നോളജ് സിറ്റി | യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷക്കു വേണ്ടി മുന്നൊരുക്കം നടത്തുന്നവര്‍ക്കായി ഹില്‍സിനായി ഐ എ എസ് അക്കാദമി സൗജന്യ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നു. വരുന്ന മെയ് മാസത്തില്‍ നടക്കുന്ന യു പി എസ് സി പ്രിലിംസ് എക്സാമിനേഷന് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് നാല് മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ഓഫ്‌ലൈന്‍ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്.
ജനറല്‍ സ്റ്റഡീസിന്റെ 17 ടെസ്റ്റുകളും സി സാറ്റിന്റെ ഏഴ് ടെസ്റ്റുകളും ഉള്‍പ്പെടുന്ന വിധത്തിലാണ് ടെസ്റ്റ് സീരീസ് നടത്തുന്നത്.
https://forms.gle/SZxTjdCEdgvXkVFR9 എന്ന ഗൂഗിള്‍ ഫോം ലിങ്കിലോ +918078033000 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം നല്‍കുക. ഈ മാസം 19 ന് ഉച്ചക്ക് രണ്ടു വരെയാണ് രജിസ്ട്രേഷന്‍ സ്വീകരിക്കുന്നത്.