Connect with us

Kerala

അര്‍ബന്‍ നക്‌സല്‍; സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍

ശ്രീമതി ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശനത്തില്‍ പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് മറ്റൊരു സ്ത്രീ അധിക്ഷേപം

Published

|

Last Updated

തിരുവനന്തപുരം | എമ്പുരാന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വീരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുന്‍മന്ത്രി ശ്രീമതി ടീച്ചര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശനത്തില്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് ബി ഗോപാലകൃഷ്ണന്റെ മറ്റൊരു സ്ത്രീ അധിക്ഷേപം.

അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശനം. മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു. മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്.

മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബി ജെ പിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് പറയാനുള്ളതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാന്‍ റിലീസിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ അറിയാത്ത ഒരുഭാഗവും സിനിമയില്‍ ഇല്ലെന്ന് മല്ലിക പറഞ്ഞിരുന്നു. നിര്‍മാതാക്കളും പ്രധാന നടനും എല്ലാം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിനപ്പുറം മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് പൃഥ്വിരാജ് ഇതുവരെ കടന്നിട്ടില്ല. തിരക്കഥാ കൃത്ത് മുരളി ഗോപിയും മാപ്പുപറയാന്‍ തയ്യാറായിട്ടില്ല.

 

Latest