Connect with us

Kozhikode

ഉര്‍ഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാര്‍ സമാപിച്ചു

സെമിനാറില്‍ ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്ലാമിക നിയമ സംഹിതയെ രൂപപ്പെടുത്തുന്ന വിധം ആധികാരികമായി ചര്‍ച്ച ചെയ്തു.

Published

|

Last Updated

പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്‌സ് മര്‍കസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാറില്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി പ്രസംഗിക്കുന്നു.

മര്‍കസ് ഗാര്‍ഡന്‍ | പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്‌സ് സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാര്‍ മര്‍കസ് ഗാര്‍ഡനില്‍ സമാപിച്ചു. ‘ഉര്‍ഫ്, കസ്റ്റംസ്: ഇസ്‌ലാമിന്റെ പ്രാദേശിക-മൗലിക ഭാവങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്‌ലാമിക നിയമ സംഹിതയെ രൂപപ്പെടുത്തുന്ന വിധം ആധികാരികമായി ചര്‍ച്ച ചെയ്തു. ജാമിഅ മര്‍കസ് സീനിയര്‍ മുദര്‍രിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യാവതരണം നടത്തി പ്രസംഗിച്ചു.

‘ഉര്‍ഫ്: മുസ്‌ലിം രീതിയായ മോഡലുകള്‍’ എന്ന വിഷയത്തില്‍ യാസീന്‍ സിദ്ധീഖ് നൂറാനി അരീക്കോടും ‘കസ്റ്റംസിന്റെ ഇസ്‌ലാമികവത്കരണ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ സഈദ് നൂറാനി കൊടുവള്ളിയും ഫത്ഹുല്‍ മുഈനിലെ ആചാര വായനകള്‍ എന്ന വിഷയത്തില്‍ നജീബ് നൂറാനി താഴേക്കോടും ‘ മുസ്‌ലിം കമ്മ്യൂണിറ്റി: പ്രാദേശികമായി രൂപപ്പെടുന്ന വിധം’ എന്ന വിഷയത്തില്‍ റമളാന്‍ നൂറാനി ആക്കോടും ‘മുഹറം: അഹ്ലുസ്സുന്ന വിമര്‍ശനങ്ങളും നിരൂപണങ്ങളും’ എന്ന വിഷയത്തില്‍ അസ്ലം നൂറാനി മഞ്ചേരിയും ‘ആഘോഷങ്ങളിലെ മതേതരത്വവും മതസൗഹാര്‍ദവും’ എന്ന വിഷയത്തില്‍ ശഹീദ് അന്‍വര്‍ നൂറാനിയും ‘ഉര്‍ഫ്: സ്വീകാര്യതയുടെ മദ്ഹബ് വിശകലനങ്ങള്‍’ എന്ന വിഷയത്തില്‍ ഫവാസ് നൂറാനി ഒളമതിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ശിഹാബുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. റാസി നൂറാനി സ്വാഗതവും ആസഫ് നൂറാനി നന്ദിയും പറഞ്ഞു.

 

Latest