Connect with us

Uae

യാത്രാ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണം: ഐ സി എഫ്

ഏറ്റവും ഉയർന്ന യാത്രാനിരക്കും കുറഞ്ഞ സർവീസുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നിടയിൽ ഗോഫാസ്റ്റ് പ്രതിസന്ധി കൂടി വന്നത് ഇതിന്ടെ ആഴം വർധിച്ചിരിക്കുകയാണ്.

Published

|

Last Updated

അബൂദബി | യുഎയിൽ നിന്നുള്ള യാത്ര പ്രതിസന്ധി പരിഹരിക്കാൻ സർക്കാറുകളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് ഐസിഎഫ് യുഎഇ നാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ ആവശ്യപ്പെട്ടു. യാത്ര പ്രതിസന്ധി എന്നത് സാധാരണ പ്രവാസികൾക്ക് എപ്പോഴും ഒരു കടമ്പ തന്നെയാണ്. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾക്കായി മുടങ്ങാതെ ആവശ്യപ്പെടുകയെന്നതല്ലാതെ കാര്യമായ പരിഹാരമാർഗ്ഗങ്ങൾ ഒരു കാലത്തും ഉണ്ടായിട്ടില്ലന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉയർന്ന യാത്രാനിരക്കും കുറഞ്ഞ സർവീസുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നിടയിൽ ഗോഫാസ്റ്റ് പ്രതിസന്ധി കൂടി വന്നത് ഇതിന്ടെ ആഴം വർധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ എയർപോർട്ടുകൾ ഉള്ള ഒരിടം എന്ന ബഹുമതി കേരളത്തിനുണ്ട്. നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടെങ്കിലുമ അതിനനുസരിച്ചു സർവിസുകൾ ഇല്ല. കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നും കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകേണ്ടതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest