Connect with us

Kerala

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭയില്‍ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം

സ്പീക്കര്‍ തുടര്‍ച്ചയായി പ്രതിപക്ഷ അവകാശം ഹനിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്ആര്‍ടിസിയിലെ വേതന വിതരണം സംബന്ധിച്ച് തൊഴിലാളി സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.അതേ സമയം, മുന്‍കാല റൂളിംഗുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ഇതിനെതിരെ രംഗത്തുവന്നു.

സ്പീക്കര്‍ തുടര്‍ച്ചയായി പ്രതിപക്ഷ അവകാശം ഹനിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സഭ നടപടികളുമായി സഹകരിക്കാന്‍ ആകില്ല.ഇതുനിയമസഭയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.കൃത്യമായി ചട്ടം പറഞ്ഞാണ് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ചോദ്യങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നു.ഒരു വിഷയത്തില്‍ ഒരു ചോദ്യം വന്നാല്‍ ആ വിഷയത്തില്‍ അടിയന്തര പ്രമേയം പാടില്ല എന്ന റൂളിംഗ് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു എന്നാല്‍ ചോദ്യം വന്നതല്ല കോടതിയില്‍ വിഷയം വരുന്നത് കൊണ്ടാണ് അനുമതി ഇല്ലാത്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു

---- facebook comment plugin here -----

Latest