National
വിമാനത്തില്‍ യാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചു; വിദ്യാര്‍ഥി അറസ്റ്റില്‍
മദ്യപിച്ചു അബോധാവസ്ഥയിലായിരുന്നു വിദ്യാര്‍ഥി.

ന്യൂയോര്‍ക്ക് | വിമാനത്തില്‍ യാത്രക്കാരന്റെ ദേഹത്തേക്ക് വിദ്യാര്‍ഥി മൂത്രമൊഴിച്ചു. ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ ലൈന്‍സ് വിമാനത്തിലാണ് മൂത്രമൊഴിക്കല്‍ സംഭവമുണ്ടായത്. മദ്യപിച്ചു അബോധാവസ്ഥയിലായിരുന്നു വിദ്യാര്‍ഥി. ഡല്‍ഹി വിമനത്താവളത്തില്‍ ഇറങ്ങിയയയുടന്‍ ഇയാളെ സി ഐ എസ് എഫിന് കൈമാറി. സഹയാത്രക്കാരുടെ മൊഴിയെടുത്ത പോലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വിമാനക്കമ്പനിയോടും സഹയാത്രികനോടും വിദ്യാര്‍ഥി മാപ്പ് പറഞ്ഞു.
സംഭവത്തില്‍ വിശദാന്വേഷണം നടത്തിവരികയാണെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു.
വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.12 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ എ എ 292-ാം നമ്പര്‍ വിമാനത്തിലാണ് സംഭവം. ഉറക്കത്തിലാണ് വിദ്യാര്‍ഥി മൂത്രമൊഴിച്ചതെന്നാണ് വിവരം.