Ongoing News
പനാമക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ വിജയിച്ചത്

ടെക്‌സസ് | കോപ്പ അമേരിക്കയില്‍ പനാമക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതലേ ആധിപത്യം ഉറപ്പിച്ച ഉറുഗ്വേ 16 ാം മിനുറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. മാക്‌സിമിലിയാനോ അറൗജോയാണ് ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പനാമ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല.മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഉറുഗ്വേപട വീണ്ടും ആക്രമണം ശക്തമാക്കി. 85-ാം മിനുറ്റില്‍ ഡാര്‍വിന്‍ നൂനസും ഇഞ്ചുറി ടൈമില്‍ 91-ാം മിനിറ്റില്‍ മാത്തിയാസ് വിനയും ഗോള്‍ നേടി. മൂന്ന് ഗോളുകള്‍ക്കെതിരെ സംപൂജ്യരായി നില്‍ക്കുന്ന പനാമ 94 ാം മിനുറ്റില്‍ മൈക്കല്‍ അമീറിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
---- facebook comment plugin here -----