Connect with us

International

ഉപരോധം ശക്തമാക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും; സ്വിഫ്റ്റ് പേയ്മന്റ് സംവിധാനം തടഞ്ഞു

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അന്താരാഷ്ട്ര കരുതല്‍ ശേഖരത്തില്‍ നിയന്ത്രണം ഏര്‍പെടുത്തുന്നത് ഉള്‍പ്പെടുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്ന് രാജ്യങ്ങള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തടയാന്‍ റഷ്യക്ക് മേല്‍ ഉപരോധം ശകത്മാക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. ഉപരോധത്തിന്റെ ഭാഗമായി സ്വിഫ്റ്റ് അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനത്തിലേക്കുള്ള റഷ്യയുടെ പ്രവേശനം തടയാന്‍ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, ബ്രിട്ടൻ, യൂറോപ്യൻ കമ്മീഷൻ രാജ്യങ്ങള്‍ നീക്കം തുടങ്ങി.

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അന്താരാഷ്ട്ര കരുതല്‍ ശേഖരത്തില്‍ നിയന്ത്രണം ഏര്‍പെടുത്തുന്നത് ഉള്‍പ്പെടുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്ന് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

“റഷ്യൻ സൈന്യം കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും ആക്രമണം അഴിച്ചുവിടുമ്പോൾ, റഷ്യയുടെ മേൽ ചിലവ് ചുമത്തുന്നത് തുടരാൻ ഞങ്ങൾ തീരുമാനിച്ചു. അത് റഷ്യയെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ നിന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്നും കൂടുതൽ ഒറ്റപ്പെടുത്തും – പാശ്ചാത്യ സഖ്യകക്ഷികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറയുന്നതനുസരിച്ച്, പുതിയ നടപടികൾ റഷ്യയെ  കൂടുതൽ സമ്മർദ്ദത്തിലാക്കും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാഷ്ട്രത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് റഷ്യയുടെ ആക്രമണം.

 

Latest