Connect with us

comment against prophet

ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദയെ അപലപിച്ച് അമേരിക്ക

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യ നടപടി എടുത്തതില്‍ സന്തോഷമെന്ന് അമേരിക്കന്‍ ആഭ്യന്തര വക്താവ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഡി സി ഇന്ത്യയില്‍ ബി ജെ പി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തെ അപലപിച്ച് അമേരിക്ക. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തതില്‍ സന്തോഷമെന്ന് അമേരിക്കന്‍ ആഭ്യന്തര വക്താവ് അറിയിച്ചു. മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു.

നുപൂര്‍ ശര്‍മയടക്കമുള്ള ബി ജെ പി നേതാക്കളുടെ പ്രവാചകനിന്ദയില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കടുത്ത ഭാഷയില്‍ ഇതിനെ വിമര്‍ശിച്ച ഗല്‍ഫ് രാജ്യങ്ങള്‍ ഇന്ത്യ ഇതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരവധി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും പ്രവാചക നിന്ദക്കെതിരെ രംഗത്തുവന്നിരുന്നു. ഐക്യാരാഷ്ട്ര സഭയും വിഷയത്തെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോല്‍ അമേരിക്കയും രംഗത്തെത്തിയിരിക്കുന്നത്.

 

 

 

Latest