Connect with us

oil price hike

യു എസ് ഡോളര്‍ സൂചിക താഴ്ന്നു; എണ്ണ വില ഉയര്‍ന്നു

ആഗോള വിപണിയില്‍ എണ്ണ വിലയിലെ കുതിപ്പ് ഒപെക് രാജ്യങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

Published

|

Last Updated

റിയാദ് | അമേരിക്കന്‍ സാമ്പത്തിക വിപണിയില്‍ മാന്ദ്യം നേരിട്ടതോടെ എണ്ണ വില ഉയര്‍ന്നു. ഡോളര്‍ സൂചിക ഒരാഴ്ചയ്ക്കിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതോടെ എണ്ണ വില ബാരലിന് ഒരു ഡോളറായി ഉയര്‍ന്നു. ആഗോള വിപണിയില്‍ എണ്ണ വിലയിലെ കുതിപ്പ് ഒപെക് രാജ്യങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

ബ്രെന്റ് ക്രൂഡ് ഓയിലില്‍ ബാരലിന് 1.5 ശതമാനം ഉയര്‍ന്ന് 88.29 ഡോളറും യു എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 1.6 ശതമാനം ഉയര്‍ന്ന് ബാരലിന് 83.22 ഡോളറിലുമെത്തി. ആഭ്യന്തര വിലയില്‍, ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ മള്‍ട്ടി കമ്മോഡിറ്റി (എം സി എക്‌സ്) ബാരലിന് 1.35 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

എസ് ആന്റ് പി ഗ്ലോബല്‍ ഡാറ്റ പ്രകാരം കഴിഞ്ഞ നാല് മാസത്തിന് ശേഷം ഏറ്റവും താഴ്ന്ന ഡിമാന്റിലേക്കാണ് ഡോളറിന് അന്താരാഷ്ട്ര വിപണയില്‍ ഇടിവ് നേരിട്ടിരിക്കുന്നത്. നേരത്തെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രതിദിന ഉത്പാദനം 2.2 ദശലക്ഷം ബാരല്‍ (ബി പി ഡി) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

 

Latest