International
റഷ്യക്കു മേല്‍ ഉപരോധ നടപടിയുമായി അമേരിക്ക; യുക്രൈന് എല്ലാ സഹായവും നല്‍കുമെന്ന് ജോ ബൈഡന്‍
വാഷിങ്ടണ്‍ | യുക്രൈനെ ആക്രമിക്കാന്‍ നീക്കം നടത്തുന്ന റഷ്യക്കു മേല്‍ ഉപരോധ നടപടിയുമായി അമേരിക്ക. രണ്ട് റഷ്യന്‍ ബേങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യ യുദ്ധപ്രഖ്യാപനവുമായി മുന്നോട്ടു പോയാല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യയുടെത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആക്രമണ ഭീതിയിലായ യുക്രൈന് എല്ലാ സഹായവും നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----