removed travel ban
വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് അമേരിക്ക പിന്‍വലിക്കുന്നു
കൊവിഡ് മൂലം ഇരുപത് മാസത്തോളം നീണ്ടുനിന്ന പ്രവേശന വിലക്കിനാണ് അമേരിക്ക ഇളവ് ഏര്‍പ്പെടുത്തുന്നത്
അരിസോണ | രാജ്യാന്തര സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. കൊവിഡ് മൂലം ഇരുപത് മാസത്തോളം നീണ്ടുനിന്ന പ്രവേശന വിലക്കിനാണ് അമേരിക്ക ഇളവ് ഏര്‍പ്പെടുത്തുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും രാജ്യത്ത് പ്രവേശനാനുമതി ഉണ്ടായിരിക്കുക.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്നീട് അധികാരത്തിലെത്തിയ ബൈഡന്‍ ഭരണകൂടവും നിട്ടി നല്‍കുകയായിരുന്നു.
---- facebook comment plugin here -----