International
കസ്റ്റഡിയിലെടുത്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ മോചിപ്പിക്കാന്‍ യുഎസ് നീക്കം
31 കാരനായ മാധ്യമപ്രവര്‍ത്തകനെ യുറല്‍സ് നഗരമായ യെക്കാറ്റെറിന്‍ബര്‍ഗില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
വാഷിംഗ്ടണ്‍| ചാരവൃത്തി ആരോപിച്ച് റഷ്യ കസ്റ്റഡിയിലെടുത്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ മോചിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച റഷ്യയുമായി ബന്ധപ്പെട്ടു. റഷ്യയുടെ എഫ്എസ്ബി സെക്യൂരിറ്റി സര്‍വീസ് വ്യാഴാഴ്ച ഗെര്‍ഷ്‌കോവിച്ചിനെ തടവിലാക്കിയതായി അറിയിച്ചിരുന്നു.
ഗെര്‍ഷ്‌കോവിച്ചിന്റെ തടങ്കലിനുശേഷം റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ പോകുകയാണോ എന്ന ചോദ്യത്തിന്, ”അതല്ല ഇപ്പോള്‍ പദ്ധതി” എന്നാണ് ബൈഡന്‍ പറഞ്ഞത്. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗെര്‍ഷ്‌കോവിച്ചിനെ കസ്റ്റഡിയിലെടുത്തതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ അവകാശപ്പെട്ടു.
ഗെര്‍ഷ്‌കോവിച്ച് ഒരു സൈനിക ഫാക്ടറിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിച്ചുവൊണ് എംഎസ്ബി ആരോപിച്ചത്. ഫാക്ടറിയുടെ പേരോ അത് എവിടെയാണെന്ന് പറയുകയോ ചെയ്തിട്ടില്ല. 31 കാരനായ മാധ്യമപ്രവര്‍ത്തകനെ യുറല്‍സ് നഗരമായ യെക്കാറ്റെറിന്‍ബര്‍ഗില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.