Ongoing News
യു എസ് ഓപണ്‍: ബൊപ്പണ്ണ സഖ്യം ഫൈനലില്‍
43 വയസ്സും ആറ് മാസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാന്‍ഡ് സ്ലാം പുരുഷ ഡബിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി.
ന്യൂയോര്‍ക്ക് | യു എസ് ഓപണ്‍ ടെന്നിസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബൊപ്പണ്ണയും ആസ്ത്രേലിയയുടെ മാത്യു എബ്ഡെനും ചേര്‍ന്നുള്ള കൂട്ടുകെട്ട് സെമിയില്‍ ഫ്രഞ്ച് സഖ്യമായ നിക്കോളാസ് മഹൂട്ട്- പിയറി ഹ്യൂസ് ഹെബര്‍ട്ട് സഖ്യത്തെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 7-6, 6-2.
പിറന്നത് ചരിത്രം
43 വയസ്സും ആറ് മാസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാന്‍ഡ് സ്ലാം പുരുഷ ഡബിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി. 2016ല്‍ ചെക്ക് റിപബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കിനൊപ്പം ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലിലെത്തിയ കാനഡയുടെ ഡാനിയല്‍ നെസ്റ്ററിന്റെ പേരിലായിരുന്നു (43 വയസ്സും നാല് മാസവും) ഇതിന് മുന്പത്തെ റെക്കോര്‍ഡ്.
യു എസ് ഓപണ്‍ ടെന്നിസ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കി.