us open tennis
യു എസ് ഓപണ്‍ കിരീടം ദ്യോക്കോവിച്ചിന്; 24ാം ഗ്രാന്‍ഡ് സ്ലാം
ഇതോടെ ഈ വര്‍ഷത്തെ നാലിൽ മൂന്ന് ഗ്രാന്‍ഡ്സ്ലാമും ദ്യോകോവിച്ച് നേടി.
ന്യൂയോര്‍ക്ക് | യു എസ് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. ഒരു മണിക്കൂറും 44 മിനുട്ടും നീണ്ടുനിന്ന ഫൈനലില്‍ ദാനീല്‍ മെദ്വദേവിനെയാണ് സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-6 (7-5), 6-3.
ഇതോടെ ഈ വര്‍ഷത്തെ നാലിൽ മൂന്ന് ഗ്രാന്‍ഡ്സ്ലാമും ദ്യോകോവിച്ച് നേടി. ദ്യോകോവിച്ചിൻ്റെ 24ാം ഗ്രാൻഡ് സ്ലാം നേട്ടമാണിത്. വിംബിള്‍ഡണ്‍ കിരീടം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. നാല് തവണയായി ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന ആദ്യ പുരുഷ താരമായും ദ്യോകോവിച്ച് മാറി.
22 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡ് ഈ വർഷമാദ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടി ദ്യോകോവിച്ച് തകര്‍ത്തിരുന്നു. വിംബിള്‍ഡണില്‍ 20കാരന്‍ കാര്‍ലോസ് അല്‍കാരസിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്ച് തോറ്റിരുന്നത്. എന്നാല്‍, തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് യു എസില്‍ ദ്യോകോവിച്ച് വീണ്ടും തെളിയിച്ചു. ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണിനുള്ള തയ്യാറെടുപ്പാണ് ഇനി.