Connect with us

International

യുഎസ് വിമാന അപകടം; 67 പേര്‍ മരിച്ചതായി സ്ഥിരീകരണം

എല്ലാ മൃതദേഹങ്ങളും വാഷിങ്ടണിലെ പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

Published

|

Last Updated

വാഷിങ്ടണ്‍ |  അമേരിക്കയില്‍ ഇന്നലെയുണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും വാഷിങ്ടണിലെ പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും ഉള്‍പ്പെട്ടതായാണ് അറിയുന്നത്.

ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചു.അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു.ഹെലികോപ്റ്റര്‍ പൈലറ്റിന് സംഭവിച്ച പിഴവാകാം ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു.

പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 8.47ന് (ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 7.17) വാഷിംഗ്ടണ്‍ ഡി സിയിലാണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ജീവനക്കാരുമായി കാന്‍സാസിലെ വിചിറ്റയില്‍ നിന്ന് റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിലായിരുന്ന യു എസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍, വിമാന പാതയിലെത്തുകയായിരുന്നു. മൂന്ന് സൈനികരാണ് കോപ്ടറിലുണ്ടായിരുന്നത്. കൂട്ടിയിടിക്ക് പിന്നാലെ കോപ്ടറും വിമാനവും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

 

Latest