Connect with us

International

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായി നശിപ്പിക്കും; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍|ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസ്സയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈലിന് അമേരിക്ക എല്ലാ സഹായവും നല്‍കുമെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് വ്യക്തമാക്കി.

ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. വൈറ്റ് ഹൗസ് ഇതുവരെ ഹമാസുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ല. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൗസ് ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.
നിങ്ങള്‍ കൊലപ്പെടുത്തിയവര്‍ ഉണ്ടെങ്കില്‍ അവരുടെ മൃതദേഹം വിട്ടുനല്‍കണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു.

അതിനിടെ ഗസ്സ ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗസ്സ പുനര്‍നിര്‍മ്മാണ പദ്ധതി അംഗീകരിച്ച് അറബ് രാഷ്ട്രങ്ങള്‍. ഗസ്സിലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിന്റെ ഗസ്സ പുനര്‍നിര്‍മ്മാണ പദ്ധതിയും പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്‌റാഈലിനെതിരെ ശക്തമായ നിലപാടും കെയ്‌റോയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീന്‍ മാത്രമാണ് ഗസ്സയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. രണ്ട് ഘട്ടങ്ങളിലായി നാല് ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

 

 

 

 

Latest