Ongoing News
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സഊദിയില്‍
യുഎസ് പ്രസിഡന്റ് പദം ഏറ്റടുത്ത ശേഷമുള്ള ആദ്യ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ജോ ബൈഡന്‍ സഊദിയിലെത്തി
ജിദ്ദ | | യുഎസ് പ്രസിഡന്റ് പദം ഏറ്റടുത്ത ശേഷമുള്ള ആദ്യ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ജോ ബൈഡന്‍ സഊദിയിലെത്തി. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും യുഎസിലെ സഊദി അംബാസഡര്‍ രാജകുമാരി റീമ ബിന്‍ത് ബന്ദറും ചേര്‍ന്ന് ജോ ബൈഡനെ സ്വീകരിച്ചു.തുടര്‍ന്ന് അല്‍-സലാം കൊട്ടാരത്തിലെത്തിയ പ്രസിഡന്റിനെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഹൃദ്യമായ സ്വീകരണം നല്‍കി
തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അല്‍-സലാം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും, മേഖലയിലെ വിഷയയങ്ങളും,ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവയെശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.നാല് ദിവസത്തെ
മിഡില്‍ ഈസ്റ്റ് പര്യാടനത്തിന്റെ മൂന്നാം ദിവസമാണ് ബൈഡന്‍ ചെങ്കടല്‍ തുറമുഖ നഗരത്തിലെത്തിയത്
ആദ്യ രണ്ട് ദിവസം ഇസ്രായേലില്‍ ചിലവഴിക്കുകയും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായുള്ള കൂടികാഴ്ചക്ക് വെസ്റ്റ് ബാങ്കിലെത്തുകയും ചെയ്തിരുന്നു