Saudi Arabia
ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത് , ഇറാഖ് , ജോര്‍ദാന്‍,എന്നീ രാജ്യങ്ങളും പങ്കെടുക്കും
ജിദ്ദ | ശനിയാഴ്ച ചെങ്കടല്‍ തുറമുഖ നഗരത്തില്‍ ആരംഭിക്കുന്ന ജിദ്ദ സുരക്ഷാ വികസന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത് , ഇറാഖ് , ജോര്‍ദാന്‍,എന്നീ രാജ്യങ്ങളും പങ്കെടുക്കും
പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങള്‍, വെല്ലുവിളികളും ,മേഖലയില്‍ സുസ്ഥിരതയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള അന്തര്‍ദേശീയ വേദിയായാണ് ഉച്ചകോടിയെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നയീഫ് അല്‍ ഹജ്റഫ് പറഞ്ഞു
അംഗ രാജ്യങ്ങളിലെ പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനുമായി വികസനത്തിന്റെയും സമൃദ്ധിയുടെയും മേഖലകളില്‍ സഹകരിക്കുന്നതിനുമുള്ള പൊതുവായ ധാരണയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി സുരക്ഷയും സ്ഥിരതയുമുള്ള വെല്ലുവിളികളെ നേരിടാന്‍ ഒരു പൊതു ധാരണ നല്‍കാനുള്ള അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .2015-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പം ജിസിസി രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു