Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരിക്കും

നിക്കി ഡോണാള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി| ഇന്ത്യന്‍ വംശജയായ നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുന്‍ കരോലിന ഗവര്‍ണര്‍ ആയിരുന്നു അവര്‍. നിക്കി ഡോണാള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കുമെന്നാണ് വിവരം. ട്രംപ് മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് മുന്‍പ് നിക്കി ഹേലി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രഖ്യാപനം തിരുത്തുകയായിരുന്നു.

ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും. 2017 മുതല്‍ ഒരു വര്‍ഷക്കാലം ട്രംപിന് കീഴില്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്നു നിക്കി ഹേലി. നിക്കി ഹേലിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പഞ്ചാബി സിഖ് വിഭാഗക്കാരാണ്.

 

---- facebook comment plugin here -----

Latest