Connect with us

International

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്നും ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു

Published

|

Last Updated

വാഷിങ്ടണ്‍  | ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്നും ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു.യു എസ് പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വന്നത്

പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നായിരുന്നു പിന്മാറ്റത്തില്‍ ബൈഡന്‍ നല്‍കിയ വിശദീകരണം. കൂടാതെ, കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു.

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒബാമയും മിഷേലും ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ കമലാ ഹാരിസ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

കമലാ ഹാരിന്റെ പിതാവ് ജമൈക്കന്‍ വംശജനും മാതാവ് ഇന്ത്യന്‍ വംശജയുമാണ്. കാലിഫോര്‍ണിയയില്‍ ജനിച്ച കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വനിതയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ യു എസിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിത പ്രസിഡന്റായിരിക്കും കമല.

Latest