Connect with us

Kerala

ഇന്ത്യയിൽ നിന്ന് മോഷണം പോയ 10 മില്യൺ ഡോളർ വിലമതിക്കുന്ന 1400 പുരാവസ്തുക്കൾ മടക്കി നൽകി അമേരിക്ക

തിരികെ നല്‍കിയ പുരാവസ്തുക്കളില്‍ പലതും അടുത്തിടെ വരെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന്‌മോഷ്ടിച്ച 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക. 10ദശലക്ഷം ഡോളര്‍ (84.47 കോടി രൂപ) വിലവരുന്ന പുരാവസ്തുക്കളാണ് അമേരിക്ക തിരികെ നല്‍കിയത്.

തിരികെ നല്‍കിയ പുരാവസ്തുക്കളില്‍ പലതും അടുത്തിടെ വരെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നു. അമേരിക്കന്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് പുരാവസ്തുക്കള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്.

1980 കളുടെ തുടക്കത്തിലാണ് മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഒരു സെലസ്റ്റിയല്‍ നര്‍ത്തകിയുടെ മണല്‍ക്കല്ല് ശില്പം, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലില്‍ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയില്‍ തിരികെ എത്തിച്ച പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നുവെന്നും പത്രകുറിപ്പില്‍ പറയുന്നു.

അനധികൃത വ്യാപാരങ്ങള്‍ തടയാനും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും അതുവഴി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുമുള്ള കരാറില്‍ ജൂലൈയില്‍ യുഎസും ഇന്ത്യയും ഒപ്പുവെച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പുരാവസ്തുക്കള്‍ തിരിച്ചയച്ചത്. 2016 മുതല്‍ ഇന്ത്യയിലേക്ക് 578 പുരാവസ്തുക്കള്‍ അമേരിക്കയില്‍ നിന്ന് മാത്രം തിരികെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.


  -->  

Latest