International
സിറിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് യു.എസ്
ഇറാന്‍ അനുകൂല സായുധസേനാ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി
അലപ്പോ| സിറിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് യു.എസ്. ഇറാന്‍ അനുകൂല സായുധസേനാ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. ഇറാഖിലും സിറിയയിലും യു.എസ് സേനക്കുനേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയതാണെന്നും യുഎസ് പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെ നാലരയോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ നഗരമായ അബുകമലിന് സമീപമാണ് ആക്രമണമുണ്ടായത്. എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒക്ടോബര്‍ 17 മുതല്‍ ഇറാന്‍ തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് യു.എസിന്റെ ആരോപണം. ഇറാന്റെ ആക്രമണം തുടരുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടത്.
അതിനിടെ ഗസ്സയിലെ മരണം 7000 ത്തില്‍ അധികമായതായും ഇതില്‍ 3000ത്തില്‍ അധികം കുഞ്ഞുങ്ങളാണെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.