International
ടിക്ക്‌ടോക്ക് അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് അമേരിക്ക
ചൈന അമേരിക്കക്കാരുടെ സ്വകാര്യത ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ദേശീയ സുരക്ഷാ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്ക
വാഷിംഗ്ടണ്‍| ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്പ് ദേശീയ സുരക്ഷക്ക് അപകടസാധ്യത ഉയർത്തുന്നതാണെന്ന് വൈറ്റ് ഹൗസ്. ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇത് വ്യക്തമാക്കിയത്.
ആപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കകളുണ്ടെന്നും ചൈന അമേരിക്കക്കാരുടെ സ്വകാര്യത ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ദേശീയ സുരക്ഷ അപകടത്തിലാക്കുന്നതിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തിങ്കളാഴ്ച എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്യാന്‍ വൈറ്റ് ഹൗസ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് 30 ദിവസത്തെ സമയം നല്‍കിയതിന് പിന്നാലെയാണിത്.