Connect with us

International

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി

ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി. നവംബര്‍ 9-10 തിയ്യതികളില്‍ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചയില്‍ സഹ അധ്യക്ഷനാകും.

ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് ബ്ലിങ്കനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഉഭയകക്ഷി വിഷയങ്ങള്‍ക്കൊപ്പം ഇന്തോ-പസഫിക് മേഖല, റഷ്യ, ഉക്രൈന്‍ എന്നിവയും ഇരുപക്ഷവും ചര്‍ച്ച ചെയ്യും.

 

 

Latest