Connect with us

International

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

ഇന്ത്യക്കുപുറമെ ഇസ്‌റാഈല്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഈ മാസം പത്തിന് മുന്‍പ് ബ്ലിങ്കണ്‍ സന്ദര്‍ശിക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും ഇന്ത്യലെത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ഇരുവരും മന്ത്രി തല ചര്‍ച്ചകള്‍ നടത്തും.

ഇന്തോ പസഫിക് മേഖലയിലെ സഹകരണം, അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയങ്ങളാകും. ഇന്ത്യക്കുപുറമെ ഇസ്‌റാഈല്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഈ മാസം പത്തിന് മുന്‍പ് ബ്ലിങ്കണ്‍ സന്ദര്‍ശിക്കുന്നുണ്ട്. ജപ്പാനില്‍ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ രണ്ടാം ഉച്ചകോടിയിലും ആന്റണി ബ്ലിങ്കണ്‍ പങ്കെടുക്കും.

 

 

Latest