Connect with us

International

നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് വിദേശകാര്യ സെക്രട്ടറി; ഇന്ത്യയുടേത് അസാധാരണ വിജയഗാഥയെന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും പരിപാടികളും ഇന്ത്യയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം

Published

|

Last Updated

ദാവോസ് | ഇന്ത്യയുടെത് ‘അസാധാരണമായ വിജയഗാഥ’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും പരിപാടികളും ഇന്ത്യയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്നും അവരുടെ സംഭാഷണങ്ങളിൽ ഇന്ത്യ – യുഎസ് ബന്ധത്തിന്റെ എല്ലാ മേഖലകളും കടന്നുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മൗലികാവകാശങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങൾ സംബന്ധിച്ചും ഇരുരാജ്യങ്ങളും നിരന്തരം സംഭാഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി ഗവൺമെന്റിന് കീഴിൽ രാജ്യം ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചിട്ടും ഹിന്ദുത്വത്തിന്റെ വളർച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി ബ്ലിങ്കൻ.

Latest