International
ചൈനീസ് ടെലിക്കോം കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി അമേരിക്ക
അമേരിക്കയും ചൈനയും തമ്മിലുള്ള രൂക്ഷമായ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി.
ന്യൂഡല്‍ഹി| ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയുടെ ലൈസന്‍സ് അമേരിക്ക റദ്ദാക്കി. പസഫിക് നെറ്റ് വര്‍ക്‌സിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ലൈസന്‍സാണ് അമേരിക്കയിലെ റെഗുലേറ്റേഴ്‌സ് റദ്ദാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള രൂക്ഷമായ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. നേരത്തെ ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്റുകള്‍ക്ക് അടക്കം അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നേരത്തെ അമേരിക്ക ചൈന ടെലികോം, ചൈന യൂണികോം എന്നിവയുടെ പെര്‍മിറ്റുകള്‍ അസാധുവാക്കിയിരുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഇപ്പോള്‍ പസഫിക്കിനും അതിന്റെ അനുബന്ധ സ്ഥാപനമായ കോംനെറ്റിനുമുള്ള ലൈസന്‍സാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഈ രണ്ട് കമ്പനികളുടെയും സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്താന്‍ 60 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.