International
2023ല്‍ ഇന്ത്യക്കാര്‍ക്ക് ഒരു ദശലക്ഷത്തിലധികം വിസകള്‍ നല്‍കുമെന്ന് യുഎസ്
ദക്ഷിണ മധ്യേഷ്യയിലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വാഷിംഗ്ടണ്‍|ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഒരു ദശലക്ഷത്തിലധികം വിസകള്‍ നല്‍കാന്‍ പദ്ധതിയിട്ട്് യുഎസ്. ഇന്ത്യക്കാര്‍ക്കുള്ള സ്റ്റുഡന്റ് വിസകളും പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദക്ഷിണ മധ്യേഷ്യയിലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൂടുതലും തൊഴില്‍ വിസകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എച്ച്-1 ബി, എല്‍ വിസകളാണ് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്.സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് H-1B വിസ.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികള്‍ ഇതിനെ ആശ്രയിക്കുന്നു.തങ്ങള്‍ ഈ വര്‍ഷം ഒരു ദശലക്ഷത്തിലധികം വിസകള്‍ നല്‍കാനുള്ള പാതയിലാണെന്ന ലൂ വ്യക്തമാക്കി.