Connect with us

National

മംഗളൂരുവില്‍ വിജയിച്ച് യു.ടി ഖാദര്‍

17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.

Published

|

Last Updated

 

മംഗളൂരു| മംഗളൂരു മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയക്കൊടി പാറിച്ച് മലയാളി കൂടിയായ യു.ടി ഖാദര്‍ ഫരീദ്. 40361 വോട്ടുകളാണ് ഖാദര്‍ നേടിയത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.

അഞ്ചാം തവണയാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പിയിലെ സ്ഥാനാര്‍ത്ഥിക്ക് 24433 വോട്ടുകളാണ് നേടാനായത്.

എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ.എ.പിയുടെ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.