National
ഉത്തർപ്രദേശ് അപകടം: ഗൂഗിൾ മാപ്പ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് പോലീസ്
ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിലാണ് നടപടി.
ന്യൂഡൽഹി | ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീ്വനക്കാരനെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. ഗൂഗിളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെയും സർക്കാർ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഗൂഗിൾ വക്താവ്, അന്വേഷണവുമായി പൂർണമായും സഹകരി്കകുമെന്നും വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബറേലി ജില്ലയില്‍ ഒരു വിവാഹ പാർട്ടി സഞ്ചരിച്ച കാർ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച ഡ്രെവർ പണി പൂർത്തിയാകാത്തെ പാലത്തിൽ പ്രവേശിക്കുകയായിരുന്നു. പാതി വഴി മാത്രം പൂർത്തിയായ പാലത്തിലൂടെ ഓടിച്ച കാർ രാംഗംഗ നദിയിലേക്ക് മറിയുകയും ചെയ്തു. 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.