UP Election 2022
ഉത്തര്‍പ്രദേശ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
ആദ്യഘട്ട പോളിംഗ് ജാട്ട് വോട്ടുകള്‍ ഏറെയുള്ള പടിഞ്ഞാറന്‍ യു പിയില്‍
ലഖ്‌നോ | വാശിയേറി പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപിക്കും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 615 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജാട്ട് വോട്ടുകള്‍ ഏറെയുള്ള പടിഞ്ഞാറന്‍ യു പിയിലെ ഒന്നാംഘട്ടം ബി ജെ പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.
ബിജ്നോറില്‍ നടക്കുന്ന ബി ജെ പിയുടെ പ്രചാരണ റാലിയെ വെര്‍ച്വലായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ബിജ്‌നോറില്‍ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പങ്കെടുത്തിരുന്നില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ യുപിയിലുണ്ട്.