National
മഹാകുംഭമേളയ്ക്ക് പ്രത്യേക ജില്ല രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ
മഹാകുംഭമേള എന്ന പേരിൽ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക.
ലക്നോ | പ്രയാഗ്‌രാജിലെ മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ ഒരു സ്വതന്ത്ര ജില്ലയായി ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന കുംഭമേള സുഗമമായി നടത്തുന്നതിനും ഭക്തർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മഹാകുംഭമേള എന്ന പേരിൽ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 ഗ്രാമങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുതിയ ജില്ല രൂപീകരിച്ചിരിക്കുന്നത്. പുതിയ ജില്ലയിലെ ഭരണകാര്യങ്ങൾ സാധാരണ ജില്ലകളിലെന്നപോലെ തന്നെ നടത്തും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ഈ വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് നടക്കുന്നത്.
---- facebook comment plugin here -----