Connect with us

National

വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങി ഉത്തർപ്രദേശ് പി എസ്‍ സി; പ്രിലിമനറി പരീക്ഷകൾ ഒറ്റ ദിവസമാക്കി

ദിവസങ്ങളായി നീണ്ടു നിന്ന പ്രതിഷേധത്തിനു ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കണക്കാക്കി കമ്മീഷനോട് തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു.

Published

|

Last Updated

പ്രയാഗ്‍രാജ് | ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പ്രലിമിനറി പരിക്ഷകൾ രണ്ട് ദിവസമായി നടത്താനുള്ള തീരുമാനം പി എസ് സി ഉപേക്ഷിച്ചു. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്‌സി) പ്രവിശ്യാ സിവിൽ സർവീസസ് (പിസിഎസ്), റിവ്യൂ ഓഫീസർ (ആർഒ), അസിസ്റ്റന്റ് റിവ്യൂ ഓഫീസർ (എആർഒ) പ്രാഥമിക പരീക്ഷകൾ രണ്ടു ദിവസമാക്കിയതിനെതിയേ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.

ദിവസങ്ങളായി നീണ്ടു നിന്ന പ്രതിഷേധത്തിനു ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കണക്കാക്കി കമ്മീഷനോട് തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. പ്രയാഗ്രാജിലെ യുപിപിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് ശക്തമായി പ്രതിഷേധിച്ചിരുന്നു. രണ്ടു ദിവസത്തെ പരീക്ഷ സമ്മർദവും ആശങ്കയും വർധിപ്പിക്കുമെന്നും ചില വിദ്യാർത്ഥികൾക്ക് അത് പ്രതികൂലമാകുമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം.

വലിയൊരു വിഭാഗം വിദ്യാർഥികൾ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ രണ്ടു ദിവസത്തെ പരീക്ഷ അനിവാര്യമാണെന്നായിരുന്നു യുപിപിഎസ്‌സി നേരത്തെ വാദിച്ചിരുന്നത്. എന്നാൽ തുടർച്ചയായ പ്രതിഷേധങ്ങളും പൊതുസമ്മതിയും കണക്കിലെടുത്ത് കമ്മീഷൻ തീരുമാനം തിരുത്തുകയായിരുന്നു.

ആർഒ/എആർഒ പ്രിലിമിനറി പരീക്ഷ 2023 പുനഃപരിശോധിക്കാൻ കമ്മീഷൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും തീരുമാനത്തെ സ്വാഗതം ചെയ്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വിജയമാണിതെന്നും സമൂഹിക പ്രവർത്തനത്തിന്റെ ശക്തിയുടെ തെളിവാണിതെന്നും അവർ അഭിപ്രായപ്പെട്ടു.