Connect with us

National

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എ രാജേന്ദ്ര ഭണ്ഡാരി ബി ജെ പി യില്‍ ചേര്‍ന്നു

ബദ്രിനാഥില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ യാണ് രാജേന്ദ്ര ഭണ്ഡാരി.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യുമായ രാജേന്ദ്ര ഭണ്ഡാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ബദ്രിനാഥില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ യാണ് രാജേന്ദ്ര ഭണ്ഡാരി.

ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുശ്കര്‍ സിംഗ് ധാമി, കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിടാനുള്ള കാരണം രാജേന്ദ്ര ഭണ്ഡാരി വ്യക്തമാക്കിയിട്ടില്ല.

Latest