Connect with us

National

ഉത്തരാഖണ്ഡ് രക്ഷാദൗത്യം പതിമൂന്നാം ദിവസത്തിലേക്ക്; തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കും

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് തന്നെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്.

നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. ഇന്നലെ രാത്രി അമേരിക്കന്‍-ആഗര്‍ യന്ത്രം ഉപയോഗിച്ച് നടത്തുന്ന ഡ്രില്ലിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെഷീന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെയാണിത്. ഡ്രില്ലിംഗ് മെഷീന്‍ ശരിയാക്കാന്‍ ഏതാനും മണിക്കൂറുകള്‍ എടുക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതുവരെ തുരങ്കത്തിന്റെ 46.8 മീറ്റര്‍ വരെ തുരന്നിട്ടുണ്ട്.നിലവില്‍ തുരങ്കത്തിന് പുറത്ത് ആംബുലന്‍സുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്ലെക്സി കാമറ അയച്ചിരുന്നു. ഇത് കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ നല്‍കി. തൊഴിലാളികളുടെ എണ്ണമെടുക്കുന്ന ദൃശ്യങ്ങളാണ് അവ. തൊഴിലാളികളെ എണ്ണാനും തുരങ്കത്തിന്റെ ഉള്‍വശം മനസ്സിലാക്കാനും ഒരു കാമറ ഘടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.