Connect with us

Uttarakhand election

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനം ഇന്ന്

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലേക്കുള്ള തിരഞ്ഞെപ്പിന്റെ ആദ്യഘട്ടം. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ 50 അംഗ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇന്ന് തീരുമാനമായേക്കും. കഴിഞ്ഞ ദിവസം നടന്ന പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും പട്ടികയില്‍ അന്തിമ തീര്‍പ്പായിട്ടില്ല.

50 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആയിട്ടുണ്ട്. അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാവും. സി ഇ സി യോഗം ശനിയാഴ്ചയുണ്ടാവുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു. മുതര്‍ന്ന നേതാക്കളായ അവിനാഷ് പാണ്ഡേ, ഗണേഷ് ഗോഡിയാല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കും എന്നാണ് ഹരീഷ് റാവത്ത് ഉത്തരം നല്‍കിയത്.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലേക്കുള്ള തിരഞ്ഞെപ്പിന്റെ ആദ്യഘട്ടം. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.

Latest