Kerala
ഉത്രക്കേസ്: വിധി സ്വാഗതാര്‍ഹം, വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ല-പി സതീദേവി
പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു. എന്നാല്‍ വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ലെന്നും പി സതീദേവി പറഞ്ഞു.
തിരുവനന്തപുരം| ഉത്രവധക്കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നു. എന്നാല്‍ വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ലെന്നും പി സതീദേവി പറഞ്ഞു.
ഉത്രവധക്കേസില്‍ പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നാണ് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു. ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്.