Connect with us

From the print

ഉത്തരകാശി തുരങ്ക ദുരന്തം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരശ്ചീന, വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് തകൃതി.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് ഖനി തൊഴിലാളികളെ നേരിട്ട് ഉപയോഗിച്ച് തിരശ്ചീനമായ തുരക്കല്‍ (മാനുവല്‍ ഹോറിസോണ്ടല്‍ ഡ്രില്ലിംഗ്) നടത്തുന്നു. പര്‍വതത്തിന് മുകളില്‍ നിന്ന് താഴേക്ക് യന്ത്രം ഉപയോഗിച്ച് ( വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ്) തുരക്കുന്നതിനോടൊപ്പമാണ് തിരശ്ചീന രീതിയില്‍ ഓഗര്‍ യന്ത്രം തുരന്നതിന്റെ ശേഷിക്കുന്ന ഭാഗം തൊഴിലാളികളെ ഉപയോഗിച്ച് നേരിട്ട് തുരക്കുന്നത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ഖനി തൊഴിലാളികളെ ഉപയോഗിച്ച് റാറ്റ് മൈനിംഗ് രീതിയിലാണ് തുരക്കല്‍ നടത്തുന്നത്്.

തൊഴിലാളികള്‍ തുരക്കുന്നതിന് അനുസരിച്ച് രക്ഷാദൗത്യത്തിനുള്ള കുഴല്‍ മുന്നോട്ടുനീക്കും. ഓഗര്‍ യന്ത്രത്തിന്റെ പൊട്ടിയ ഭാഗം ഉള്‍പ്പെടെയുള്ളവ ഇന്നലെ സുരക്ഷിതമായി നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാനുവല്‍ രീതിയില്‍ തുരക്കല്‍ ആരംഭിച്ചത്.

തുരങ്കത്തിന്റെ അവസാന ഭാഗമായ ബാര്‍കോട്ട് ഭാഗത്ത് നിന്നും തീരശ്ചീന രീതിയില്‍ തുരക്കല്‍ ആരംഭിച്ചിട്ടുണ്ട്. പര്‍വതത്തിന് മുകളില്‍ നിന്ന് വെര്‍ട്ടിക്കല്‍ രീതിയില്‍ തുരക്കുന്നത് ഇന്നലെ വൈകീട്ടോടെ 36 മീറ്റര്‍ പിന്നിട്ടതായി നാഷനല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ എം ഡി മഹമൂദ് അഹ്മദ് അറിയിച്ചു. പ്രവൃത്തികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേനയിലെ ചീഫ് എന്‍ജീനിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

 

Latest