Connect with us

cpm thiruvananthapuram

വി ജോയ് എം എല്‍ എ തിരുവനന്തപുരം സി പി എം സെക്രട്ടറിയാകും

എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നിവയിലെല്ലാം വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സി പി എം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി വി ജോയ് എം എല്‍ എയെ നിയോഗിക്കാന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലാണ് ജോയിയുടെ പേരിലേക്കെത്തിയത്. വര്‍ക്കല എം എല്‍ എയും സംസ്ഥാന സമിതിയംഗവുമാണ് ജോയ്.

തിരുവനന്തപുരം ജില്ലയില്‍ സി പി എമ്മിലും പോഷക സംഘടനകളിലും വലിയ പ്രശ്‌നങ്ങളും അധികാര വടംവലികളും രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോയിയുടെ നിയോഗം. എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നിവയിലെല്ലാം വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. മദ്യപാനം, അടിപിടി, ലൈംഗികപീഡനം അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പോഷക സംഘടനകളിലെ നേതാക്കള്‍ ഉള്‍പ്പെടുന്നത് വര്‍ധിച്ചിരുന്നു.

ആനാവൂര്‍ നാഗപ്പന് പകരമായാണ് വി ജോയ് വരുന്നത്. അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്നാണ് പകരം നിയമനം. മേയറുമായി ബന്ധപ്പെട്ട കത്തുവിവാദം സംസ്ഥാനതലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നേതാക്കള്‍ തുരുത്തുകളിലാണെന്ന് എം വി ഗോവന്ദന്‍ തന്നെ വിമര്‍ശിച്ചിരുന്നു.