Connect with us

d lit controversy

രാഷ്ട്രപതിയെ കേരള സര്‍ക്കാര്‍ അവഹേളിച്ചുവെന്ന് വി മുരളീധരന്‍; പുറത്ത് വന്നത് സർക്കാറിന്റെ ദളിത് വിരുദ്ധത

പിണറായി പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് വി ഡി സതീശന്‍.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാര്‍ രാജ്യത്തെ പ്രഥമ പൗരനെ അവഹേളിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  രാഷ്ട്രപതിയെ അവഹേളിക്കുന്നതിലൂടെ പുറത്ത് വന്നത് സർക്കാറിന്റെ ദളിത് വിരുദ്ധതയെന്നും മുരളീധരന്‍ പറയുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും വി മുരളീധരന്‍ പറഞ്ഞു.

സര്‍വകലാശാല സ്വതന്ത്ര സ്ഥാപനമാണ്. സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ഇടപെട്ടു. പ്രതിപക്ഷ നേതാവിന് വിവരമില്ല. ഡി ലിറ്റിന് ശുപാര്‍ശ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. അതെങ്കിലും വി ഡി സതീശന്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ നാവായി വി ഡി സതീശന്‍ മാറിയെന്നും വി മുരളീധരന്‍ ആരോപിച്ചു.

രാഷ്ട്രപതിക്കുള്ള അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ ഡി ലിറ്റ് വിഷയത്തില്‍ ഇടപെട്ടത്. പ്രശ്‌നങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഹാരം കാണണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പിണറായി പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് വി ഡി സതീശനെന്ന് വി മുരളീധരന്‍.

Latest