Connect with us

Kerala

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച വി മുരളീധരന്‍ മാപ്പ് പറയണം: ബിനോയ് വിശ്വം

അര്‍ഹതപ്പെട്ട സഹായം എന്തുകൊണ്ട് കേന്ദ്രം നിഷേധിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരമാണ് മുരളീധരന്റെ പ്രസ്താവന

Published

|

Last Updated

തിരുവനന്തപുരം |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യത്വ രഹിതമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് മുരളീധരന്റെ പ്രസ്താവനയെന്നും ബിനോയ് വിശ്വം പറഞ്ഞു.

അര്‍ഹതപ്പെട്ട സഹായം എന്തുകൊണ്ട് കേന്ദ്രം നിഷേധിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരമാണ് മുരളീധരന്റെ പ്രസ്താവന. കേന്ദ്ര സഹായം സംബന്ധിച്ച് ചോദ്യം ഉയരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയിലെ ഫണ്ടിനെ കുറിച്ച് ചോദ്യം ഉയര്‍ത്തുന്നത് സഹായം നിഷേധിക്കാനുള്ള പുകമറ സൃഷ്ടിക്കാനാണ്.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ബിജെപിയുടെയും കേരള വിരുദ്ധ നിലപാടിനെതിരെ പാലക്കാട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്നും ബിനോയ് വിശ്വം പറഞ്ഞു

 

Latest